റഷ്യയിലെ മഗദാനില്‍ കുടുങ്ങിയ യാത്രക്കാരെ അമേരിക്കയിലെത്തിക്കാൻ എയർ ഇന്ത്യ പകരം വിമാനമയച്ചു. ഇന്ത്യയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിലായതിനെ തുടർന്ന് മഗദാനില്‍ അടിയന്തരമായി ഇറക്കിയതോടെയാണ് യാത്രക്കാർ കുടുങ്ങിയത്.
സാൻഫ്രാൻസിസ്കോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രാദേശിക സമയം 12.15ന് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കി.