Friday, March 24, 2023
spot_img
HomeKeralaജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്മാറണം: എഐവൈഎഫ്

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്മാറണം: എഐവൈഎഫ്

കണ്ണൂർ: സംസ്ഥാനത്തിന്റെ വികസന സ്വപ്നത്തിന് മേൽ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തുന്ന തടസങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറിയിരിക്കുകയാണെന്ന് എഐവൈഎഫ്. ഈ സാഹചര്യത്തിൽ പോലും പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് അവതരിപ്പിച്ച ‌ബജറ്റ് അഭിനന്ദനാർഹമാണെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു. പക്ഷേ വിഭവങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ജനകീയ സർക്കാർ നികുതി കുടിശ്ശിക ഉൾപ്പെടെ പിരിച്ചെടുത്ത് ഭരണ ചെലവുകൾ കുറച്ച് പുതിയ വിഭവ സംവിധാനങ്ങൾ കണ്ടെത്തുന്നതിന് പകരം ജനങ്ങളുടെമേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് കണ്ണൂർ ജില്ലാ ക്യാമ്പ് പ്രഖ്യാപിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റ് ദാസ്യത്തിന്റെ പേരിൽ പെട്രോളിയം കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കാൻ അടിക്കടി വർദ്ധിപ്പിച്ച് പെട്രോൾ ഉൽപന്നങ്ങളുടെ വില സർവ്വകാല റെക്കോർഡിൽ ആണ് ഈ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സർചാർജ്ജ് ഏർപ്പെടുത്തുന്നത് പൊതുജനത്തിന് കൂനിന്മേൽ കരു ആയി മാറിയിരിക്കുകയാണ്.

പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും അശാസ്ത്രീയവുമായ അമിത നികുതിഭാരം പിൻവലിച്ച് കുടിശ്ശിക ഉൾപ്പെടെയുള്ള നികുതികൾ പിരിച്ചെടുക്കാൻ തയ്യാറായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇന്ധനസെസ് ഒഴിവാക്കണം എന്ന് എഐവൈഎഫ് ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.

രണ്ടു ദിവസങ്ങളിലായി മാട്ടുലിൽ നടന്ന ക്യാമ്പ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വായന, എഴുത്ത്, പ്രണയം എന്ന വിഷയത്തിൽ മുൻ കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോൾ പി ജെ വിൻസെന്റും അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരവും ക്ലാസ്സെടുത്തു.

ക്യാമ്പ് ലീഡർ കെ വി പ്രശോഭ്, അഡ്വ. പി അജയകുമാർ, കെ വി രജീഷ്, കെ ആർ ചന്ദ്രകാ ന്ത്, കെ വി സാഗർ, ടി വി രജിത, പി വി ശ്രുതി എന്നിവർ സംസാരിച്ചു. വൈശാഖ് ടി നന്ദി പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി കെ ആർ ചന്ദ്രകാന്ത് (പ്രസിഡന്റ്), പി അനീഷ്, കെ ദിപിൻ, രശ്മി എം പി വി(വൈസ് പ്രസിഡന്റ്റുമാർ), കെ വി സാഗർ(സെക്രട്ടറി), കെ വി പ്രശോഭ്, ശ്രുതി പി. വി, ശരൺ കെ എസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങിയ 35 അംഗ ജില്ലാ കമ്മിറ്റിയെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 15 അംഗ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

RELATED ARTICLES

1 COMMENT

  1. AIYF സർക്കാർപക്ഷന്യായം പൂർണ്ണമായിത്തന്നെ ഉപേക്ഷിക്കണം. നികുതികൾ (വൻകിട-ഇടത്തരം വ്യാപാര – വ്യവസായങ്ങൾക്ക് ഉൾപ്പെടെ) അടിയന്തിരമായി പിരിച്ചെടുക്കാൻ നമ്മുടെ വകുപ്പ് തന്നെ മുൻകൈയെടുക്കണം. കുത്തകകൾക്ക് വഴങ്ങാത്തവിധം വ്യവസ്ഥയെ പുനർക്രമീകരിക്കണം. നേതൃത്വത്തിന് കഴിയുമോ? അതോ… സായിപ്പിന്റെ മുന്നിൽ കവാത്ത് മറക്കുമോ?

Comments are closed.

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!