Friday, March 24, 2023
spot_img
HomeKeralaഎഐവൈഎഫ് സംസ്ഥാന ക്യാമ്പിനു ഇന്ന് തുടക്കം

എഐവൈഎഫ് സംസ്ഥാന ക്യാമ്പിനു ഇന്ന് തുടക്കം

പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന ക്യാമ്പിനു ഇന്ന് തുടക്കം. പത്തനംതിട്ട നിലയ്ക്കൽ റീട്രീറ്റ്സെന്ററിൽ വച്ച് ചേരുന്ന ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ദേശീയ ജനറൽ സെക്രട്ടറി ആർ. തിരുമലൈ സംഘടനാ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പ്രവർത്തന പരിപാടിയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിക്കും.

വൈകുന്നേരം നാലുമണിക്ക് ബദൽ തേടുന്ന മതനിരപേക്ഷ ഇന്ത്യയും സംഘപരിവാർ അജണ്ടകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. റവന്യൂ മന്ത്രി കെ രാജൻ മോഡറേറ്ററാവുന്ന സെമിനാറിൽ പി സന്തോഷ്കുമാർ എം പി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

ക്യാമ്പിന്റെ വിവിധ സെഷനുകളിലായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ, സിപിഐ ജില്ല സെക്രട്ടറി എ പി ജയൻ തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!