Saturday, June 10, 2023
spot_imgspot_img
HomeOpinionസംഘപരിവാർ വിഴുങ്ങാൻ നിൽക്കുന്ന വിദ്യാഭ്യാസരംഗം

സംഘപരിവാർ വിഴുങ്ങാൻ നിൽക്കുന്ന വിദ്യാഭ്യാസരംഗം

ആർ.അജയൻ

(നവയു​ഗം എഡിറ്റർ)

ഹുസ്വരതയുടെ ഈറ്റില്ലമാണ് ഇന്ത്യ, ഒരായിരം സംസ്കാരങ്ങളും, ഭാഷകളും അടങ്ങിയ മനോഹര നാട്. അതുകൊണ്ട് തന്നെയാണ്, ‘നാനാത്വത്തിൽ ഏകത്വം ‘ എന്ന വാക്യം ഇന്ത്യക്ക് ചേരുന്നതും. വൈവിധ്യമാർന്ന സംസ്കാരങ്ങളിലും, മതങ്ങളിലും പെട്ട മനുഷ്യർ തിങ്ങി പാർക്കുമ്പോൾ, ഐക്യം എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് മുൻപോട്ട് നീങ്ങുന്ന ആ പ്രദേശത്തെ ഭരണകൂടം നേരിടാൻ പോകുന്ന ഒരു വെല്ലുവിളിയാണ് ന്യൂനപക്ഷ ഭൂരിപക്ഷ ഭേദം ഇല്ലാതെ തുല്യമായി അവസരങ്ങൾ ഉറപ്പ് വരുത്തുക എന്നത്. എന്നാൽ ആ വെല്ലുവിളിയെ കടമയായി കണ്ട നമ്മുടെ ഭരണഘടന കർത്താക്കൾ ന്യൂനപക്ഷ അവകാശങ്ങളെ വ്യക്തമായി ഉൾക്കൊള്ളിച്ച് കൊണ്ടും, അതിന് പരിപൂർണ സംരക്ഷണം നൽകുകയും ചെയ്തു. അംബേദ്കറുടെ വാക്കുകൾ കടം എടുക്കുകയാണെങ്കിൽ Minority Rights are absolute’. എന്നാൽ ഇതേ ഭരണഘടനയുടെ ഭാഗമായ ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രം ഭരിക്കുന്ന ബിജെപി, അയർലൻഡ് എന്ന രാജ്യത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അസ്തിത്വം നിഷേധിക്കുന്നത് തെറ്റാണ് എന്ന് ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അംബേദ്കറുടെ ആശങ്ക, അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിലവിൽ ന്യനപക്ഷങ്ങളുടെ കഴുത്തിന് പിടിക്കുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി, സിഖ്, മുസ്ലീം, ജൈന തുടങ്ങിയ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് എം. ഫിലും, പി. എച്ച്. ഡിയും കരസ്ഥമാക്കാൻ ധനസഹായം നൽകുന്ന മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) നിർത്തലാക്കുക എന്ന തീരുമാനം അറിയിച്ചത്. കേന്ദ്രത്തിന്റെ ഈ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് എഐഎസ്എഫ് അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തി പോരുന്നത്. അരാഷ്ട്രീയത വിളമ്പുന്ന മൗനത്താൽ ബന്ധിക്കപ്പെട്ട ജനതയിൽ നിന്നും. അതിനെ കീറി മുറിച്ച് കൊണ്ടുള്ള ചെറുത്ത് നിൽപ്പിന്റെ ശബ്ദമായി മാറുകയാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ.

വലത് പക്ഷ രാഷ്ട്രീയവും ന്യൂനപക്ഷങ്ങളും.

തീവ്ര വലത് കൺസർവേറ്റിവ് രാഷ്ട്രീയം എന്നത് കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് എന്ന് നമുക്ക് കാണാൻ സാധിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ അത് രൂപപ്പെട്ടത്. കാത്തോലിക്ക മതത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള നുഴഞ്ഞ് കയറ്റത്തിലൂടെ ആയിരുന്നെങ്കിൽ, ഇന്ത്യയിൽ അത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിൽ നിന്ന് ഉടലെടുത്ത ബിജെപി ഇന്ന് സ്വീകരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ ആയിരുന്നു. ബ്രസീലിലെ ജെയർ ബോൾസനാരോ മുതൽ, ഇറ്റലിയിലെ ജിയോർജിയോ മെലോണി തൊട്ട്, ട്രംപ് മോദിയും അവരുടെ അനുയായികളുമാണ് ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ പ്രതിനിധികൾ മുതലാളിത്തവും, ന്യൂനപക്ഷ വിരുദ്ധതയും, ഭൂരിപക്ഷ വർ​ഗീയതയുമാണ് ഇവരുടെ പ്രധാന അജണ്ടകൾ. ബ്രസീലിൽ ആദിവാസികളെ വംശീയമായി അധിക്ഷേപിക്കുന്നതിലും, അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിലും ഉത്സാഹിക്കുമ്പോൾ, യൂറോപ്പിൽ അത് നിറത്തിന്റെ പേരിലുള്ള അക്രമങ്ങളും, കുടിയേറ്റ വിരുദ്ധ നയങ്ങളുമായി അത് മാറുന്നു. ഇന്ത്യൻ സാഹചര്യത്തിൽ അത് സംവരണ വിരുദ്ധതയും, ന്യൂനപക്ഷങ്ങളുടെ അവകാശം നിഷേധവുമാണ്. ഭരണഘടന ഉൾകൊള്ളുന്ന പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നയം അപ്പാടെ അവഗണിച്ച് കൊണ്ടും പണ്ടേ ദുർബലമാക്കിയ നമ്മുടെ ന്യൂനപക്ഷ ഉന്നമന സംവിധാനത്തെയും വീണ്ടും തളർത്തിയിരിക്കുകയാണ്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ കോർപറെറ്റുകൾക്ക് വിൽക്കുകയും, സമൂഹത്തിലേക്ക് അരാഷ്ട്രീയത കുത്തി വെക്കുകയും ചെയ്ത സംഘപരിവാരം ഇപ്പോൾ ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാഭ്യാസ രംഗത്തെയാണ്.

വെട്ടിച്ചുരുക്കുന്ന കേന്ദ്ര വിദ്യാഭ്യാസ ധനസഹായ പദ്ധതികൾ

എംബിബിഎസ് ടെക്സ്റ്റ്ബുക്കുകൾ ഹിന്ദിയിൽ അവതരിപ്പിച്ച് കൊണ്ട് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ 2020 – ൽ തന്നെ തുടങ്ങിയ എൻ ഇ പി എന്ന പുതിയ വിദ്യാഭ്യാസ നയവുമായി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്നാൽ പ്രൊഫഷണൽ വിദ്യാഭ്യാസം അവരവരുടെ ഭാഷയിൽ എന്ന അശാസ്ത്രീയമായ വർണ്ണ കടലാസിൽ പൊതിഞ്ഞു വരുന്ന ഈ നയം വഴി തുറക്കുന്നത് ഒരു തരം അക്കാദമിക്ക് മുതലാളിത്തത്തിലേക്കാണ്.

‘ക്രിയാത്മകത’, ‘ നൂതനം’ എന്ന വാക്കുകൾ ഉപയോഗിച്ച് കൊണ്ട് നടപ്പാക്കുന്ന ഈ നിയോ – ലിബറൽ സംവിധാനത്തിൽ അറിവിലൂടെ നേടേണ്ട സർഗാത്മതയ്ക്ക് പകരം, വെറും ലൈഫ് സ്കിൽസ് മാത്രം കൈവശമുള്ള മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന തൊഴിൽ മെഷീനുകളെ സൃഷ്ടിക്കുക എന്ന നടപടിയാണ് എൻ. ഇ. പി. കൈക്കൊള്ളുന്നത്. അക്കാദമിക്ക് രംഗത്തെ, ഈ മുതലാളിത്ത നുഴഞ്ഞ് കയറ്റത്തിന് പുറമെ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്. ഇനി പറയുന്നത്. ചില കണക്കുകളാണ്. 87% ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഉൾപെട്ട, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ പദ്ധതിക്ക് വേണ്ടി 2021 22 ബജറ്റിൽ അനുവദിച്ച 1,418 കോടി രൂപ, 1,057 കോടി ആയി കുറച്ചിരിക്കുകയാണ്.

2021-22 – ൽ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി 130 കോടി അനുവദിച്ച ശ്രേയസ് സ്കീമിന് പിന്നീട് അത് വെട്ടിച്ചുരുക്കി 90 കോടി ആക്കുകയും 2022-23 ബജറ്റിൽ അത് വീണ്ടും കുറഞ്ഞു 80 കോടിയിലേക്ക് ചുരുങ്ങി. കൊട്ടി ഘോഷിക്കപ്പെട്ട ബേട്ടി ബച്ചാവോ ബേട്ടി പഠാവോ സ്കീമിന് – 2020 – 21 ബജറ്റിൽ 220 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗിച്ചിരിക്കുന്നത് 61 കോടി രൂപ മാത്രമാണ്, മാത്രവുമല്ല സമഗ്ര ശിക്ഷ അഭിയാൻ എന്ന പദ്ധതിക്ക് വേണ്ടി, മഹാമാരി കാലത്തേക്കാൾ കുറഞ്ഞ തുകയാണ് അനുവദിച്ചിരിക്കുന്നത്. പട്ടിക ജാതി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന് വേണ്ടി മുൻപ് ഉണ്ടായിരുന്ന 725 കോടിയിൽ നിന്നും 500 കോടിയായി കുറച്ചിരിക്കുകയാണ്.

നിർത്തലാക്കുന്ന എം.എ.എൻ.എഫ്

ഇതൊന്നും കൂടാതെയാണ് മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (MAN) നിർത്തലാക്കുന്നത്. മുസ്ലീം വിഭാഗത്തിലെ വിദ്യാർഥികളുടെ സമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ അവസ്ഥയെ കുറിച്ച് പഠിക്കാനായി നിയമിച്ച രജീന്ദ്ര സച്ചാർ കമ്മിറ്റി പ്രകാരം ദേശീയ ശരാശരിയായ 64.8 ശതമാനത്തേക്കാൾ കുറവാണ് (59.1) മുസ്ലീം സമൂഹത്തിന്റെ സാക്ഷരത, മാത്രവുമല്ല കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ബിരുദത്തിന് ചേരുന്ന 25 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് മുസ്ലിം സമൂഹത്തിൽ നിന്ന് വരുന്നത്, അത് ബിരുദാനന്തര ബിരുദത്തിലേക്ക് എത്തുമ്പോൾ അൻ പതിൽ ഒന്ന് എന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തുന്നു. പുരുഷന്മാരേക്കാൾ, സ്ത്രീകൾ ബിരുദത്തിന് ചേരുന്ന ഒരു സാഹചര്യമാണ് ശതമാനകണക്കുകൾ പറയുന്നതെങ്കിലും, ഹിജാബിന്റെ പേരിൽ അതിനെയും ഇല്ലാ താക്കാൻ ഉള്ള ശ്രമങ്ങളാണ് വലത്പക്ഷ ശക്തികളിൽ നിന്നും ഉണ്ടാവുന്നത്. മുസ്ലീ വിഭാഗത്തിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റ് ന്യൂനപക്ഷങ്ങളുടെ അവകസ്ഥ ഊഹിക്കാവുന്നതേയുള്ള

ഇത്രയും വ്യക്തവും കൃത്യവുമായ ഒരു റിപ്പോർട്ട് മുൻപിൽ ഉണ്ടായിട്ടും കൂടി. കേന്ദ്രം MANE നിർത്തലാക്കാൻ മുൻകൈ എടുക്കുന്നത്, കാലാകാലങ്ങളായി ബിജെപിയിൽ നിന്നുമുള്ള ഭൂരിപക്ഷ പ്രീണനത്തിന്റെയും, ന്യൂനപക്ഷ അവഗണനയുടെയും മറ്റൊരു പതിപ്പാണ്.

മുസ്ലീം ജനവിഭാഗങ്ങൾക്ക് വേണ്ടി വോട്ട് മാത്രം മുന്നിൽ കണ്ട് കൊണ്ട് പ്രവർത്തിക്കാതെ, കാര്യക്ഷമമായ സംവരണങ്ങളും, സ്കോളർഷിപ്പുകളും അവരുടെ ഉന്നമനത്തിന് വേണ്ടി കൈക്കൊള്ളണം എന്ന് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശം നടപ്പിലാക്കണമെന്ന് സിപിഐ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

പേരുകളിൽ മാത്രം മികച്ചതായി പദ്ധതികൾക്ക് പകരം ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി കൃത്യമായി പ്രവർത്തിക്കുക, ഇല്ലെങ്കിൽ അത് രാജ്യത്തിന് തന്നെ ദോഷമായി ഭവിക്കും.

സംവരണം എന്നത് ഭരണഘടന പ്രകാരം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല, പുരോഗമനം പ്രാപിക്കാത്ത ജാതിമത ചിന്തകളിൽ ഊന്നി നിൽക്കുന്ന ഒരു സമൂഹത്തിൽ, പിന്നോക്കം എന്ന് ഇതേ സമൂഹം തന്നെ കരുതുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ അവസരങ്ങൾ കൊടുക്കാനും അവരെ ഉയർത്തി കൊണ്ടുവരാനും ജനങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരിന്റെ മാർഗമാണ് സംവരണം.

സമൂഹം പുരോഗമിച്ചല്ലോ, എനിക്ക് ജാതി ചിന്തയില്ല, ജാതി ചിന്ത ഒക്കെ പണ്ടാണ് എന്ന നിഷ്കളങ്ക മറുപടിക്ക്. ജാതിയുടെ പേരിൽ തീസീസിൽ ഒപ്പിടാത്ത, മഹാനായ കെ. ആർ. നാരായണന്റെ പേരിൽ ഉള്ള സ്ഥപത്തിൽ പോലും ജാതി ചിന്തയുമായി ഇരിക്കുന്ന ജാതി ബോധം തലയ്ക്ക് പിടിച്ചു ഉന്നതർ അഴിഞ്ഞാടുന്ന വാർത്തകൾ തന്നെ തെളിവായിട്ടുണ്ട്. മുസ്ലീം വിഭാഗത്തെ സ്ഥിരമായി വേട്ടയാടി ഈ നാട്ടിൽ ന്യൂനപക്ഷ വർഗ്ഗീയത ഊട്ടി ഉറപ്പിച്ച് വോട്ട് പിടിക്കയും, പിന്നോക്ക വിഭാഗങ്ങളെ വോട്ടിന് മാത്രം സമീപിച്ചു. അത് കിട്ടികഴിഞ്ഞാൽ ഓർമ്മ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്ന രീതി ഇനിയും പിന്തുടർന്നാൽ, ധ്രുവീകരണം മൂർച്ചിച്ച് കലുഷിതമായ ഒരു ഇന്ത്യ ആയിരിക്കും ഫലം.

അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് ആട്ട്മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോൺ – ഫിക്ഷൻ കലർന്ന ഫിക്ഷൻ നോവലിലെ അഞ്ചും എന്ന കഥാപാത്രം അനുഭവിച്ചത്, ഫിക്ഷൻ ആയി തന്നെ നില കൊള്ളട്ടെ എന്ന് നമുക്ക് വിശ്വസിക്കാം.

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!