Saturday, June 10, 2023
spot_imgspot_img
HomeLife StyleHealthകോവിഡ് ഭീതിയൽ ചൈന; ഒറ്റ ദിവസം രോ​ഗം സ്ഥിരീകരിച്ചത് 37 ദശലക്ഷം ആളുകളിൽ

കോവിഡ് ഭീതിയൽ ചൈന; ഒറ്റ ദിവസം രോ​ഗം സ്ഥിരീകരിച്ചത് 37 ദശലക്ഷം ആളുകളിൽ

ബെയ്ജിങ്: ചൈനയിൽ കോവിഡ് അതിരൂക്ഷമാവുന്നതായി റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ലോകത്തെ ഏറ്റവും വലിയ കോവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ 18% പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കോവിഡ് സ്ഥിരീകരിച്ചു.

ചൈനീസ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് പെട്ടെന്നുണ്ടായ ഈ കോവിഡ് വ്യാപനത്തിന് കാരണമെന്നതാണ് വിലയിരുത്തൽ. ബെയ്ജിംഗിലെ പകുതിയിലേറെ ജനവിഭാഗങ്ങളിലും, സീചനിലെ മുക്കാൽ ഭാഗം ജനങ്ങളിലും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

‘എന്റെ ജനത തോൽക്കുകയാണ്…’
ഒരു ശ്രീലങ്കൻ കമ്മ്യൂണിസ്റ്റിന്റെ വാക്കുകൾ

നേരത്തെ ചൈന കോവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ലോകാരോഗ്യസംഘടനയ്ക്ക് കോവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചൈനയിൽ കോവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.

ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് ചൈനയിൽ പ്രതിദിനം 28,859 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായായിരുന്നു ചൈനയിലെ പ്രതിദിന കോവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാൽ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നത്തെ കോവിഡ് കണക്ക് പുറത്ത് വന്നിരിക്കുന്നത്.

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!