Friday, March 24, 2023
spot_img
HomeLife StyleHealthകോവിഡ് ജാ​ഗ്രത; ഇന്ന് രാജ്യ വ്യാപക മോക്ക് ഡ്രിൽ

കോവിഡ് ജാ​ഗ്രത; ഇന്ന് രാജ്യ വ്യാപക മോക്ക് ഡ്രിൽ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ആശുപത്രികളിലും ആരോ​ഗ്യ കേന്ദ്രങ്ങളിലുമായാണ് മോക്ക് ഡ്രിൽ നടക്കുക. അന്താരാഷ്ട്ര തലത്തിൽ കോവിഡ് രോ​ഗബാധ ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് സമ​ഗ്ര പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് സഫ്ദർജംഗിലെ കേന്ദ്ര സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തും. 

മോക്ക് ഡ്രിൽ നടത്താൻ എല്ലാ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകീട്ട് തന്നെ ഫലം അപ്‌ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

ഓരോ സംസ്ഥാനങ്ങളിലുമുളള ഐസൊലേഷൻ വാർഡുകളുടെയും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സൗഹചര്യം നേരിടാൻ ആവശ്യമായ ഡോക്ടർമാരേയും നഴ്‌സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തുക, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ്, മെഡിക്കൽ ഓക്‌സിജൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാർ കലക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം മോക്ക് ഡ്രിൽ നടത്തേണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലുമുളള ഐസൊലേഷൻ വാർഡുകളുടെയും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സൗഹചര്യം നേരിടാൻ ആവശ്യമായ ഡോക്ടർമാരേയും നഴ്‌സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തുക, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ്, മെഡിക്കൽ ഓക്‌സിജൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!