Friday, March 24, 2023
spot_img
HomeEditorialനമുക്ക് പ്രണയ മതിൽ കെട്ടാം- എഡിറ്റോറിയൽ

നമുക്ക് പ്രണയ മതിൽ കെട്ടാം- എഡിറ്റോറിയൽ

ഫെബ്രുവരി 14, പ്രണയദിനം. ഭൂലോകത്തിലെ ഏറ്റവും അനശ്വരമായ വികാരമാണ് പ്രണയം. രണ്ടുപേർ തമ്മിൽ പ്രണയിക്കുമ്പോൾ ഈ ലോകം തന്നെ മാറുന്നു. പരസ്‌പരം മനസിലാക്കലിന്റെയും വിട്ടു കൊടുക്കലിന്റെയും ചേർത്തു പിടിക്കലിന്റെയും പേരാണ് പ്രണയം.

പക്ഷെ നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രണയത്തിനു ഭയം എന്നൊരു അർത്ഥം കൂടി കൈവന്നിരിക്കുന്നു. പ്രണയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ജാതി ദുരഭിമാനത്താൽ കൊല്ലപ്പെട്ട കെവിനെ ഓർക്കും. പ്രണയ പകയിൽ കത്തിയെരിഞ്ഞ, പിടഞ്ഞു വീണ അനേകം പെൺ ജീവനുകളെ ഓർക്കും. ആസിഡ് ആക്രമണണങ്ങളിൽ മുഖവും മനസും പൊള്ളി പോയ സഹോദരിമാരെ ഓർക്കും. ഭർതൃ വീടുകളിൽ തൂങ്ങിയാടേണ്ടി വന്ന നിസ്സഹായ ജീവനുകൾ ഓർക്കും…

മാറ്റം വേണം, പ്രണയമെന്നാൽ പരസ്പരം അത്രമേൽ ചേർത്തു പിടിക്കേണ്ട മനുഷ്യത്വത്തിന്റെ പ്രതീകമാണ്. അല്ലാതെ ചോരവീഴ്ത്തലുകളല്ല. പക പോക്കലുകൾക്കും ദുരഭിമാന കൊലപാതകങ്ങൾക്കും എതിരെ എഐവൈഎഫ് നിരന്തരം കാമ്പയിനുകൾ എടുത്തു വരികയാണ്. തെറ്റുകളിൽ നിന്ന്‌ സമൂഹത്തെ മാറ്റിയെടുക്കേണ്ടത് പുരോഗമന ജനാധിപത്യ സംഘടനകളുടെ കടമയാണ്. സമൂഹത്തിലെ ജീർണതകൾക്ക് എതിരെ നമുക്ക് മതിൽ കെട്ടാം, മാനവികതയിലൂന്നിയ പ്രണയമതിൽ… സമാധാനവും പ്രേമവും മാത്രം നിറഞ്ഞ മറ്റൊരു ലോകം സാധ്യമാണ്. എല്ലാ പ്രിയപ്പെട്ടവർക്കും യങ് ഇന്ത്യയുടെ പ്രണയ ദിനാശംസകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!