Thursday, October 5, 2023
spot_imgspot_img
HomeKerala"ഒരുമിക്കാം പ്രകൃതിക്കായി കൈകോർക്കാം ഒരു നല്ല നാളേക്കായി"; പരിസ്ഥിതി സംരക്ഷണ വാരാചരണ സംഘടിപ്പിച്ച് എഐവൈഎഫ്

“ഒരുമിക്കാം പ്രകൃതിക്കായി കൈകോർക്കാം ഒരു നല്ല നാളേക്കായി”; പരിസ്ഥിതി സംരക്ഷണ വാരാചരണ സംഘടിപ്പിച്ച് എഐവൈഎഫ്

തിരുവല്ല: എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി വിവിധകർമ്മ പദ്ധതികളുമായി തിരുവല്ല ടൗൺ മേഖല കമ്മിറ്റി. “ഒരുമിക്കാം പ്രകൃതിക്കായി കൈകോർക്കാം ഒരു നല്ല നാളേക്കായി” എന്ന എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ സന്ദേശം ഉയർത്തി തിരുവല്ല ടൗൺ പരിസരത്ത് വൃക്ഷതൈകൾ നടുകയും കർഷകർക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു.

എഐവൈഎഫ് തിരുവല്ല ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി , സെക്രട്ടറി വിഷ്ണു ഭാസ്കർ , ജോയിൻ സെക്രട്ടറി ലിജു വർഗീസ്‌ , കമ്മിറ്റി അംഗങ്ങളായ സാലു ജോൺ ,ജെറിൻ തോമസ് ,ജിജോ ചാക്കോ ,ചന്ദ്രേഷ് ഇ എസ് എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

യങ് ഇന്ത്യ ഓണം 2023 പ്രതേക പംക്തി

spot_img

Most Popular

Recent Comments

error: Content is protected !!
Shares