അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിന്‍ഡോസ് 7, 8.1 ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കുള്ള സേവനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന ക്രോം 110 വേര്‍ഷന്‍ ആയിരിക്കും വിന്‍ഡോസ് 7, 8.1 ഉപകരണങ്ങളെ പിന്തുണയ്ക്കുന്ന അവസാന വെബ് ബ്രൗസര്‍.
വിന്‍ഡോസ് 7, 8.1 എന്നീ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ഉപകരണം അപ്‌ഡേറ്റ് ചെയ്ത് പുതിയ വിന്‍ഡോസ് വേര്‍ഷനിലേക്ക് മാറണം. അല്ലാത്തപക്ഷം സേവനങ്ങൾ ലഭ്യമാകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. അടുത്ത വര്‍ഷം ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ മൈക്രോ സോഫ്റ്റ് പിന്‍വലിക്കും. അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ സുരക്ഷ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.
2009ലാണ് പ്രമുഖ ടെക് കമ്പനിയായ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് 7 അവതരിപ്പിച്ചത്. 2020ല്‍ തന്നെ വിന്‍ഡോസ് ഏഴിനുള്ള മുഖ്യധാര സപ്പോര്‍ട്ട് ഗൂഗിള്‍ അവസാനിപ്പിച്ചിരുന്നു. വിന്‍ഡോസ് 7 ഇഎസ് യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ടും ഗൂഗിള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ 2023 ജനുവരി 10-വരെ ഗൂഗിള്‍ സപ്പോര്‍ട്ട് നീട്ടി. കഴിഞ്ഞവര്‍ഷം മാത്രം 10 കോടിയില്‍പ്പരം പേഴ്സണ്‍ കമ്പ്യൂട്ടറുകളാണ് വിന്‍ഡോസില്‍ പ്രവര്‍ത്തിച്ചത്.
അണ്‍സപ്പോര്‍ട്ടഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കാലഹരണപ്പെട്ട ബ്രൗസര്‍ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കള്‍ സുരക്ഷാഭീഷണി നേരിടുകയാണ്. അതേസമയം ക്രോം 110 തുടര്‍ന്നും സേവനം നല്‍കും. എന്നാല്‍ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചറുകളോ, സുരക്ഷാ പാളിച്ചകള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളോ ലഭിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കി.