Friday, March 24, 2023
spot_img
HomeIndiaഒരു കുപ്പി മദ്യത്തിന് മേൽ 10 രൂപ പശു സെസ് ഏർപ്പെടുത്തി ഹിമാചൽ

ഒരു കുപ്പി മദ്യത്തിന് മേൽ 10 രൂപ പശു സെസ് ഏർപ്പെടുത്തി ഹിമാചൽ

സിംല: മദ്യവില്പനയ്ക്ക് പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ് സർക്കാർ,​ ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പശു സെസായി പത്തു രൂപ ഈടാക്കാൻ ബഡ്‌ജറ്റ് അവതരണത്തിനിടെ സർക്കാർ വ്യക്തമാക്കിയത്. ഇതുവഴി വർഷത്തിൽ നൂറുകോടി രൂപ വരുമാനമുണ്ടാക്കാനാകുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു. ഈ തുക പശുക്കളുടെ സൗകര്യം മെച്ചപ്പെടുത്താൻ ചെലവഴിക്കും,​

സംസ്ഥാനത്തെ 12ൽ അധികം ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ള ഗോശാലകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കുമായി ധനം സമാഹരിക്കുന്നതിന് ഒരു കുപ്പി മദ്യത്തിന് പശു സെസായി സംസ്ഥാന എക്‌സൈസ് വകുപ്പ് ഇതിനകം 2 രൂപ ഈടാക്കുന്നുണ്ട്. 2022-23 കാലയളവിൽ സംസ്ഥാനത്തിന്റെ ജിഡിപി വളർച്ച മന്ദഗതിയിലായ സാഹചര്യത്തിലാണ് ഈ സെസ് വർധന. 2021-22 ലെ വളർച്ചാ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി കുറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!