അഡ്മിഷൻ രേഖകളിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് 700 ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങി കാനഡ. വിവിധ സർവകലാശാലകളിലും കോളേജുകളിലും അഡ്മിഷൻ നേടിയവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇവരിൽ ഭൂരിഭാഗവും പേരും പഞ്ചാബിൽനിന്നുള്ളവരാണ്.
വിദ്യാർത്ഥികൾക്ക് ലഭിച്ച അഡിമിറ്റ് കാർഡ് വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് സി ബി എസ് എയുടെ നീക്കം. പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗം പേരും 2018 മുതൽ കാനഡയിലെത്തിയവരാണ്. വ്യാജരേഖകൾ സമർപ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്കിപ്പോൾ സ്ഥിര താമസത്തിനുള്ള അവസരവും നിഷേധിച്ചിട്ടുണ്ട്.
ജൂൺ 13ന് വിദ്യാർകത്ഥികളെ ഇന്ത്യയിലേക്ക് മടക്കി അയ്ക്കാനാണ് കാനഡയുടെ തീരുമാനം. നാടുകടത്തുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് കാനഡ ബോർഡർ സർവീസ് ഏജൻസി കത്ത് നൽകിയിരുന്നു. തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി.