Friday, March 24, 2023
spot_img
HomeScienceഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു: പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു: പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. പിഎസ്എൽവി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. പിഎസ്എൽവി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 -ാമത്തെ മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും 11.56 നാണ് പിഎസ്എൽവി സി54 കുതിച്ചത്. ഓരോഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചായിരുന്ന മുന്നേറ്റം. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം 742 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത്, സമയം തെറ്റാതെ തന്നെ എത്തി.
ഭൂട്ടാനുവേണ്ടിയുള്ള ഐ.എൻ.എസ്.2-ബി, ബെംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്‌പേസിന്റെ അസ്‌ട്രോകാസ്റ്റ്, യു.എസിൽനിന്നുള്ള ദൈബോൾട്ട് എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിവിധ ഓർബിറ്റുകളിൽ എത്തിയ്ക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!