Friday, March 24, 2023
spot_img
HomeLatest Newsജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടി; ഭീഷണിയായി ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടി; ഭീഷണിയായി ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ടോക്കിയോ: ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉച്ചകോടിക്ക് മണിക്കൂറുകൾക്ക് മുൻപ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. മിസൈൽ 1,000 കിലോമീറ്റർ സഞ്ചരിച്ച് വടക്കൻ ജപ്പാനിൽ കടലിൽ പതിച്ചതായി ജപ്പാനും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന നാലാമത്തെ മിസൈൽ പരീക്ഷണമാണിത്.

ഉത്തര കൊറിയയുടെ കിഴക്കൻ തീരത്ത് നിന്ന് വിക്ഷേപിച്ച മിസൈൽ ജപ്പാന്റെ പ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് ജപ്പാൻ അറിയിച്ചു. എന്തെങ്കിലും നാശ നഷ്ടങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സൈനികാഭ്യാസം യാതൊരു മാറ്റങ്ങളുമില്ലാതെ തുടരുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. 2022 ൽ മാത്രം ഉത്തര കൊറിയ 90 മിസൈലുകൾ വിക്ഷേപിച്ചതായാണ് കണക്കുകൾ. ഫെബ്രുവരി 18 നാണ് അവസാനമായി ഒരു ദീർഘദൂര മിസൈൽ പരീക്ഷിച്ചത്. ഒരു വർഷത്തിനുള്ളിൽ നടത്തുന്ന നാലാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണമാണ് ഇത്.

അതേസമയം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണ കൊറിയയും ജപ്പാനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ടോക്കിയോയിൽ വച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകും എന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ക്രമാതീതമായി വർധിച്ച ഉത്തര കൊറിയയുടെ ആക്രമണങ്ങളാണ് ടോക്കിയോ ചർച്ചയിലെ ഒരു പ്രധാനവിഷയം. ചർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ നയത്തിലും സൈനിക സഹകരണത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് കൊറിയൻ ഉപദ്വീപിൽ ജപ്പാൻ നടത്തിയ കൊളോണിയൽ അധിനിവേശത്തിന്റെ കാലഘട്ടം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാണ്. ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!