തിരുവനന്തപുരം: ഒഎൻവി സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം.
ഒഎൻവി യുവ സാഹിത്യപുരസ്കാരം നീതു സി സുബ്രഹ്മണ്യനും രാഖി ആർ ആചാരിക്കും സമ്മാനിക്കും. 50000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം. ഒഎൻവി കുറുപ്പിന്റെ ജന്മദിനമായ മെയ് 27 നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.