രാജ്യം എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് രാജ്യം ഭരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിനെ തച്ചു തകർത്തു മത രാഷ്ട്രമാക്കൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ എതിർത്തു തോൽപ്പിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. അതോർമിപ്പിച്ചു കൊണ്ടു ഭരണഘടനയുടെ ആമുഖം ഞങ്ങൾ റിപ്പബ്ലിക് ദിനത്തിൽ എഡിറ്റോറിയലായി പ്രസിദ്ധീകരിക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികൾക്കും റിപ്പബ്ലിക് ദിനാശംസകൾ.
ആമുഖം
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സുംരാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണഅട് സാഹോദര്യം പുലർത്തുവാനും, സഗൗരവം തീരുമാനിച്ചിരിക്കയാൽ, നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
