ന്യൂഡൽഹി: എൻഡിടിവി ആഡാനിഗ്രൂപ്പ് പിടച്ചടക്കിയതിനു പിന്നാലെ രാജിവച്ചിറങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ വൻഹിറ്റ്. എൻഡിടിവിയുടെ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ ചുമതലയിൽ നിന്ന് രാജിവെച്ചിറങ്ങിയതിനു ശേഷം ആരംഭിച്ച രവീഷ് കുമാർ ആരംഭിച്ച യുട്യൂബ് ചാനലാണ് ജനങ്ങൾ ഏറ്റെടുത്തത്. ഒറ്റദിവസം കൊണ്ട് പത്ത് ലക്ഷപേരിലധികം സബ്‌സ്‌ക്രിപ്ഷനാണ് ഒറ്റ ദിവസം കൊണ്ട് രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ സ്വന്തമാക്കിയത്.
ഭരണകൂട ഭീകരതക്കും ഹിന്ദുത്വ ഫാസിസത്തിനുമെതിരേ എന്നും നിലപാട് സ്വീകരിച്ചിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകനാണ് രവീഷ് കുമാറിനെ. എൻഡിടിവിയിൽ നിന്ന് രവീഷ് കുമാറടക്കം നരവധി പേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എൻഡിടിവിയുടെ സ്ഥാപകരും പ്രമോർട്ടർമാരുമായ പ്രണോയ് റോയിയും രാധികാ റോയിയും ഡയറക്ടർ സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു. ആർപിആർഎച്ചിന്റെ എൻഡിടിവിയിലുളള 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിടിവിയിൽ കൂട്ടരാജി. യൂട്യൂബിൽ സജീവമാവുകയാണെന്ന് വ്യക്തമാക്കി ഫേയ്സ്ബുക്കിലൂടെ രവീഷ് കുമാർ രംഗത്തെത്തിയിരുന്നു.


രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവർ പലരുടെയും ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങൾ എനിക്ക് അളവറ്റ സ്നേഹം തന്നു. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി എന്റെ പ്രവർത്തനങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമായിരിക്കും.. നിങ്ങളുടെ പിന്തുണ ഇവിടെയുമുണ്ടാകണം’ -എന്ന് രവീഷ് കുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.
ഹം ലോഗ്, രവിഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം ഉൾപ്പെടെ എൻഡിടിവിയിലെ പ്രധാനപ്പെട്ട പരിപാടികളുടെ അവതാരകനായിരുന്നു രവീഷ് കുമാർ. അദ്ദേഹത്തിന് മാധ്യമപ്രവർത്തന രംഗത്തെ മികവിനുളള രാംനാഥ് ഗോയങ്കെ എക്‌സലൻസ് ഇൻ ജേർണലിസം, രമൺ മഗ്‌സസെ പുരസ്‌കാരം എന്നിവ 2019ൽ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
രവീഷിന് ഐക്യദാർഢ്യം