ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കൻ എഴുത്തുകാരി നടത്തിയ ലൈംഗികാരോപണത്തിൽ കഴമ്പുണ്ടെന്ന് കേസിൽ ജൂറിയുടെ കണ്ടെത്തൽ. 1990ൽ ബെർഗ്ഡോർഫ് ഗുഡ്മാൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ജീൻ കരോളിന്റെ ആരോപണം. ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജീൻ കരോൾ കോടതിയിലാണ് വെളിപ്പെടുത്തിയത്. ആരോണത്തിൽ പറയുന്ന തരത്തിൽ ലൈംഗിക ബന്ധം നടന്നതിന് തെളിവുണ്ടെന്നും, കരോളിന്റെ അപകീർത്തിപ്പെടുത്തിയതിന് ട്രംപ് ബാധ്യസ്ഥനാണെന്നും ജൂറി കണ്ടെത്തിയെങ്കിലും, ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടില്ല.
എഴുത്തകാരിയുടെ ആരോപണങ്ങളെ നിഷേധിക്കുന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ച് വന്നിരുന്നത്. ജീൻ കരോളിനെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും അവർ കളളം പറയുകയാണെന്നുമായിരുന്നു ട്രംപിന്റെ വാദം. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നുമായിരുന്നു ട്രംപിന്റെ വാദം. ആരോപണങ്ങളെ വ്യാജവും നുണയും എന്ന് വിളിച്ചതിന് ട്രംപിനെതിരെ മാനനഷ്ടകേസ് നിലനിൽക്കുമെന്നാണ് ജൂറി കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ട്രംപ് ലൈംഗികാതിക്രമത്തിന് ഉത്തരവാദിയെന്ന് നിയമപരമായി കണ്ടെത്തുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ജൂറി കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ട്രംപ് കുറ്റക്കാരനാണെന്ന് വിധിയെഴുതിയത്.