ഫോട്ടോകൾ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി വാട്സ്ആപ്പ് . വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഈ മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഫോട്ടോ അയക്കുമ്പോൾ കാണുന്ന ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക. ചിത്രങ്ങളുടെ യഥാർത്ഥ ഗുണനിലവാരത്തോടെ അയക്കാൻ ഇത് വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഫോട്ടോകൾ വാട്സ്ആപ്പ് വഴി അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാൻ കഴിയുന്ന ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഇത് ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.