Saturday, June 10, 2023
spot_imgspot_img
HomeEntertainmentSportsലോക അത്‌ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക്

ലോക അത്‌ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക്

ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ലോക അത്‌ലറ്റിക് മത്സരങ്ങളിലെ വനിതാ വിഭാഗങ്ങളില്‍ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി ലോക അത്ലറ്റിക് ഭരണസമിതി. ടെസ്റ്റോസ്റ്റിറോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായും ലോക അത്‌ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി. കരുത്തരായ ട്രാന്‍സ് സ്ത്രീകള്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നത് വനിതകള്‍ക്കുള്ള തുല്യത നഷ്ടമാക്കുന്നതാണെന്നും ഇത് സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ലോക അത്‌ലറ്റിക് പ്രസിഡന്റ് അറിയിച്ചു.

മാര്‍ച്ച് 31 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെങ്കിലും ഇതൊരു തര്‍ക്ക വിഷയമാകാനുള്ള സാധ്യതയേറെയാണെന്ന് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി. എന്നിരുന്നാലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കുണ്ടാകുന്ന ജീവശാസ്ത്രപരമായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും സെബാസ്റ്റിയന്‍ കോ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!